Flame of the Forest/ Parrot Tree (Chamatha / പ്ലാശ്(ചമത))

101033

 • Butea monosperma
 • Heavenly Gardens

പ്ലാശ്/ചമത
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ്‌ പ്ലാശ് അഥവാ ചമത.

Star: Pooram

More details

Note: All images are for reference purpose only, actual product may differ.

17 Items

Rs 200.00

Data sheet

Botanical NameButea monosperma

More info

 • പ്ലാശ്/ചമത
  ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ്‌ പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു. കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു.ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ്‌ പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്.

  അപരനാമങ്ങൾ
  സംസ്കൃതത്തിൽ പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ എന്നും ഹിന്ദി, ബംഗാളി എന്നിവയിൽ പലാശ് എന്നും മറാഠിയിൽ പളസ് (पळस) എന്നും തമിഴിൽ മുർക്കമ്പൂ, പലാശം എന്നും തെലുങ്കിൽ പലഡുലു, പലാസമു എന്നിങ്ങനെയുമാണ്‌ പേരുകൾ.

  വിതരണം
  ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ്‌ കൂടുതലും വളരുന്നത്.

  വിവരണം
  10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.

  ഔഷധയോഗ്യ ഭാഗം
  പൂവ്, ഇല, കായ്, തൊലി

  ഔഷധ ഉപയോഗം
  ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.

  ജ്യോതിഷത്തിൽ
  പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

Customers who bought this product also bought:

26 other products in the same category: